വ്യായാമത്തിനിടെ ഹൃദയാഘാതം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രശസ്ത ബോളിവുഡ് നടനും ഹാസ്യനടനുമായ രാജു ശ്രീവാസ്തവയ്ക്ക് കഴിഞ്ഞയാഴ്ച ട്രെഡ്‌മില്ലിൽ ഓടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. താരം ഇപ്പോൾ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലാണ്.
ഒരു സെലിബ്രിറ്റിക്ക് വർക്കൗട്ടിനിടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. പതിവായി വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുമ്പോൾ പോലും, ആളുകൾ അത് സാവധാനത്തിൽ എടുക്കണമെന്നും അവർ ശുപാർശ ചെയ്യുന്നു. അതിനാൽ, നിങ്ങൾ ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെങ്കിൽ, ഫിറ്റ്നസ് ആയി തുടരാൻ ശ്രമിക്കുമ്പോൾ എവിടെ വരെ വ്യായാമം ആകാമെന്ന് മനസിലാക്കിയിരിക്കണം..
ഫിറ്റ്‌നസ് പരിപാലിക്കാനും പതിവായി ജിമ്മിൽ പോകാനും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശ്രദ്ധിച്ചാൽ ജിമ്മിൽ ഹൃദയാഘാത സാധ്യതകൾ തടയാൻ സഹായിക്കും.
ഹൃദയാരോഗ്യത്തിനായി ട്രെഡ്‌മില്ലിൽ പാലിക്കേണ്ട നിയമങ്ങൾ
നിങ്ങൾക്ക് 50 വയസ്സിന് മുകളിലാണെങ്കിൽ, ഒരു കാർഡിയോളജിസ്റ്റിനെക്കൊണ്ട് പരിശോധന നടത്തണം.
മിതമായ വർക്ക്ഔട്ട് പ്രയോജനപ്പെടും എന്നാൽ അമിതമായി ചെയ്യുന്നത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും പിന്നീട് നിങ്ങളുടെ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും.
ഒരാൾ എപ്പോൾ വ്യായാമം നിർത്തണം എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വിട്ടുമാറാത്ത നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസ്സം അല്ലെങ്കിൽ തലകറക്കം, കടുത്ത വിയർപ്പ്, നെഞ്ചിലെ തടസം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഒരാൾ ഉടൻ തന്നെ വ്യായാമം അവസാനിപ്പിക്കണം.
വ്യായാമം കൊണ്ട് വിയർത്താൽ ശരീരം നിർജ്ജലീകരണം നേരിടും. ഇതിനായി ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ കഴിയുന്ന ധാരാളം വെള്ളമോ ദ്രാവകങ്ങളോ കുടിക്കുക.
ഭക്ഷണം കഴിച്ചതിന് ശേഷം വ്യായാമം ചെയ്യുന്നതും ഒഴിവാക്കണം. വയറു നിറഞ്ഞിരിക്കുന്പോൾ വ്യായാമം ചെയ്യുന്നത് ശരീരത്തിന് കേടുപാടുകൾ വരുത്തുകയേ ഉള്ളൂ,
പ്രായഭേദമന്യേ ഫിറ്റ്‌നസ് പ്രേമികളിൽ പലരും സുരക്ഷിതമല്ലാത്ത സ്റ്റിറോയിഡുകളോ സിന്തറ്റിക് പ്രോട്ടീനുകളോ ഉപയോഗിക്കുന്നതായി വിദഗ്ധർ പറയുന്നു. ഇത് ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
തീവ്രമായ വ്യായാമത്തിലോ അമിതമായ ശാരീരിക പ്രവർത്തനങ്ങളിലോ പെട്ടെന്ന് ഏർപ്പെടുന്നത് ഹൃദയത്തിന് പരിക്കേൽപ്പിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നുകൂടാതെ, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പ്രമേഹം ഉള്ളവർ ജിം പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്..